Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മാസ്കൂൾ ഐഡിയ ഉണ്ട്’; ഗൂഢാലോചന ട്രെയിലർ

goodalochana-trailer

ധ്യാൻ ശ്രീനിവാസൻ–അജു വർഗീസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഗൂഢാലോചനയുടെ ട്രെയിലർ പുറത്തിറങ്ങി. രസകരമായ നിമിഷങ്ങളും മികച്ച സംഗീതവും കോർത്തിണക്കിയ ട്രെയിലർ ആരാധകരെ കയ്യിലെടുക്കും.

ശ്രീനാഥ് ഭാസി, അലന്‍സിയര്‍, നിരഞ്ജന, മംമ്ത മോഹന്‍ദാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി സിനിമയില്‍ അഭിനയിക്കുന്നുണ്ട്. മലയാള സിനിമയുടെ യുവതാരം ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി തിരക്കഥയെഴുതുന്ന സിനിമയാണ് കൂടിയാണിത്. തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം കോഴിക്കോട് പശ്ചാത്തലമായി ഒരുക്കിയിരിക്കുന്നു.

സൗഹൃദത്തിന്റെ കഥ പറയുന്ന സിനിമ എന്റർടെയ്നർ വിഭാഗത്തിൽപ്പെടുന്നതാണ്. ജീവിതത്തില്‍ എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്ന നാല് സുഹൃത്തുകളുടെ ആലോചനയാണ് ഗുഢാലോചന. 

അജാസ് ഇബ്രാഹിം നിർമിക്കുന്ന ചിത്രം ആസിഫ്അലിയുടെ ഉടമസ്ഥതയിലുള്ള ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്‍ വിതരണത്തിനെത്തിക്കും. ചിത്രം നവംബര്‍ മൂന്നിന് തിയറ്ററുകളിലെത്തും.