Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂഢാലോചന താരങ്ങൾക്ക് വമ്പൻ സ്വീകരണം

goodalochana-review

മലയാള മനോരമയുടെ ഓണ്‍ലൈന്‍ ഡീല്‍ സൈറ്റായ entedeal.com ന്റെ തിരുവനന്തപുരത്തെ ഒന്നാം വാര്‍ഷിക ആഘോഷവേളയില്‍ പങ്കെടുക്കാന്‍ പുതിയ സിനിമയായ ഗൂഢാലോചനയുടെ താരങ്ങളായ അജുവര്‍ഗീസും വിഷ്ണു ഗോവിന്ദും തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെത്തി. താരങ്ങളെ ആര്‍പ്പുവിളികളോടെയാണ് ടെക്കികള്‍ വരവേറ്റത്. 

entedeal.com ല്‍ നിന്നും വെറും 1രൂപയ്ക്ക് ഗൂഢാലോചന ടിക്കറ്റ് നൽകുകയും ചെയ്തു. തിരുവനന്തപുരം,  കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് 1 രൂപയ്ക്ക് ടിക്കറ്റ് നല്‍കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അജാസ് ഇബ്രാഹിമാണ്. ചിത്രം റിലീസിന് എത്തിച്ചിരിക്കുന്നത് ആദംസ് റിലീസാണ്. രാവിലെ 11 മണിക്കാണ് ഡീൽ നടന്നത്.

ഏറ്റവും പുതിയ സിനിമകള്‍ 1 രൂപയ്ക്ക് കാണാന്‍ അവസരം entedeal.com അവസരമൊരുക്കാറുണ്ട്. കൂടാതെ ഏറ്റവും കുറഞ്ഞ വിലയില്‍ ആകര്‍ഷകമായ ഡീലുകള്‍ നല്‍കുന്ന entedeal.com ന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. entedeal.com ലോഗിന്‍ ചെയ്താല്‍ എല്ലാദിവസവും മികച്ച ഡീലുകള്‍ നേടാം. കൂടാതെ മലയാള മനോരമയുടെ രണ്ടാം പേജില്‍ വിശദവിവരങ്ങള്‍ ഉണ്ടാകും. ഫുഡ്, ഹെല്‍ത്ത്, ആയുര്‍വേദ, മൊബൈലുകള്‍, ബ്യൂട്ടി കെയര്‍, ട്രാവല്‍ തുടങ്ങിയവയില്‍ ദിവസവും ഡീലുകളുണ്ടാകും.