Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടുംബസദസ്സ് കീഴടക്കി ചക്കരമാവിൻ കൊമ്പത്ത്

chakkara

ടോണി ചിറ്റേട്ടുകളം സംവിധാനം ചെയ്ത ചക്കരമാവിൻ കൊമ്പത്ത് എന്ന ചിത്രം കുടുംബപ്രേക്ഷകരെ ആകർഷിച്ച് മുന്നേറുന്നു. കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ പരസ്യ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ കിഷോർമാത്യു പ്രധാനകഥാപാത്രമായി എത്തുന്നു. നടി മീരാവാസുദേവ് ആണ് നായികാവേഷം ചെയ്യുന്നത്.‌

സാമൂഹിക–ആനുകാലിക പ്രസക്തിയുള്ള പ്രമേയമാണ് സിനിമ ചർച്ച ചെയ്യുന്നത്. എടുത്തുപറയത്തക്ക രീതിയിൽ വലിയ താരനിരയോ അഭിനയചക്രവർത്തികളോ ഇല്ലെങ്കിൽ പോലും സിനിമ ആസ്വാദകമനസ്സുകളിൽ ഇടം നേടിക്കഴിഞ്ഞു.

ഗൗരവ് മേനോൻ, അഞ്ജലി നായർ, ജോയ് മാത്യു,ഹരിശ്രീ അശോകൻ, ഡെറിക് രാജൻ എന്നിവരാണ് മറ്റുതാരങ്ങൾ. കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് അർഷാദ് ബത്തേരിയാണ്. ഛായാഗ്രഹണം ജോബി ജെയിംസും ചിത്രസംയോജനം കെ.രാജഗോപാലുമാണ് നിർവഹിച്ചിരിക്കുന്നു. 

സംഗീതവും പശ്ചാത്തല സംഗീതവും ചിട്ടപ്പെടുത്തിയിട്ടുള്ളത് ബിജിബാല്‍. ബ്രാൻഡെക്സ് പ്രൊഡക്ഷൻസിന്റെയും ചിറയിൽ ഫിലിംസിന്റെയും ബാനറുകളിൽ ജിംസൺ ഗോപാലും രാജൻ ചിറയിലും ചേർന്നാണ് നിർമാണം.