Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വാ അളിയാ വാ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ

va-aliya-va

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ഒരുങ്ങുന്ന ചിത്രമാണ് ‘വാ അളിയാ വാ’.  15 പുതുമുഖ നായകന്മാരും 5 പുതുമുഖ നായികമാരും അണിനിരക്കുന്ന ചിത്രം പ്രിയങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. അമ്മ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ് ആണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ ഔദ്യോഗികമായി പുറത്തിറക്കിയത്.

va-aliya-va-1

ആദ്യാവസാനം നർമ്മത്തിൽ ചാലിച്ച് കഥപറയുന്ന ചിത്രം കൊച്ചിയിലെ ഒരു കോളനിയിൽ ജീവിക്കുന്ന 15 ചെറുപ്പക്കാരുടെ ജീവതമാണ് പറയുന്നത്. ജീവിതത്തെ വളരെ തമാശയായി കണ്ട് യാതൊരു ഉത്തരവാദിത്വവുമില്ലാതെ ജീവിക്കുന്ന അവർ ഒരു ക്ലബ് രൂപീകരിക്കുന്നതും തുടർന്ന് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളും, പ്രശ്നങ്ങളുമാണ് കഥയെ മുന്നോട്ട് കൊണ്ട് പോകുന്നത്. ഇന്ന് സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന വലിയൊരു വിപത്തിനെതിരെ വിരൽ ചൂണ്ടി കൊണ്ട് ചിത്രം അവസാനിക്കുന്നു.

മദർഗോഡ് ഇന്റർനാഷണലും കലിംഗ  പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന  ചിത്രത്തിൽ  സുനിൽ സുഗത, ഇന്ദ്രൻസ്, കോട്ടയം പ്രദീപ്, നാരായണൻകുട്ടി, കെ.ടി.എസ് പടന്നയിൽ,  മേഘനാഥൻ, ചാലി പാലാ, കണ്ണൻ പട്ടാമ്പി, അബു സലിം, കെ.പി.എസി ലളിത, കുളപ്പുള്ളി ലീല, സേതുലക്ഷ്മി, സീമ ജി നായർ, മഞ്ജു പിള്ള തുടങ്ങിയവരും അഭിനയിക്കുന്നു..

ക്യാമറ-ശശി രാമകൃഷ്ണ, എഡിറ്റിങ്-ടിജോ ജോസഫ്, സംഗീതം- സുമേഷ് കൃഷ്ണ, ഗാനങ്ങൾ-ദൃശ്യ ദേവനാരായണൻ, കാസ്റ്റിങ് ഡയറക്ടർ-കേളു, കലാസംവിധാനം-ശശി താനൂർ ,മെയ്ക് അപ്പ്-സനീഫ് ഇടവ,, വസ്ത്രാലങ്കാരം-കുക്കു ജീവൻ, സ്റ്റിൽസ് -കാഞ്ചൻ, ഡിസൈൻസ് -ജിസ്സൻ പോൾ, പ്രൊഡക്ഷൻ  കൺട്രോളർ- 

ഷൈജു ജോസഫ്,ഫൈറ്റ്-വിക്രം കലിംഗ.

ജനുവരി ആദ്യവാരം കൊച്ചിയിൽ ഷൂട്ടിങ് തുടങ്ങുന്ന ചിത്രം വിഷുവിനു മദർഗോഡ് റിലീസ് തീയേറ്ററുകളിൽ എത്തിക്കുന്നു..