Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്സ് ജനുവരി 26ന്

street-lights

മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത ഛായാഗ്രാഹകൻ ഷാം ദത്ത് സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റ്സ് ജനുവരി 26ന് റിലീസ് ചെയ്യും. മലയാളത്തിലും തമിഴിലും ഒരേസമയം പുറത്തിറങ്ങുന്ന ചിത്രം ആക്‌​ഷൻ ത്രില്ലറാണ്.

ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഫവാസ് ആണ്. തമിഴിലും മലയാളത്തിലും വ്യത്യസ്ത താരങ്ങളാണ് അണിനിരക്കുന്നത്. സിനിമയുടെ ടീസർ ഇന്ന് പുറത്തിറങ്ങും.

പ്ലേ ഹൌസിന്റെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 

related stories