Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആകാംക്ഷ നിറച്ച് സ്ട്രീറ്റ് ലൈറ്റ്സ് ട്രെയിലർ

streetlight-trailer

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്സിന്റെ ട്രെയിലർ പുറത്തിറങ്ങി. കസബയ്ക്ക് ശേഷം മമ്മുട്ടി പൊലീസ് വേഷത്തിലെത്തുന്ന ക്രൈം ത്രില്ലർ സിനിമയാണ് സ്ട്രീറ്റ് ലൈറ്റ്സ്. 

പ്രശസ്ത ഛായാഗ്രാഹകൻ ഷാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്.നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ നായിക ഇല്ലെന്നതാണ് പ്രത്യേകത. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ജോയ്മാത്യു, ധർമജൻ ബോൾഗാട്ടി, നീന കുറുപ്പ്, ലിജോ മോൾ, സോഹൻ സിനുലാ‍ൽ, ഹരീഷ് കണാരൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. സ്ട്രീറ്റ് ലൈറ്റ്സ് ഈ ജനുവരി 26ന് തീയറ്ററുകളിലെത്തും. 

related stories