Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാക്കോച്ചൻ–മാർത്താണ്ഡൻ ചിത്രത്തിൽ അഭിനയിക്കാൻ അവസരം

chakochan-marthandan

കുഞ്ചാക്കോ ബോബനെ നായകനാക്കി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം. വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ് രാജൻ നിർമിക്കുന്ന ചിത്രത്തിന് തിരക്കഥ ജോജി തോമസ് ആണ്. വെള്ളിമൂങ്ങ എന്ന സൂപ്പർഹിറ്റിന് ശേഷം ജോജി എഴുതുന്ന ചിത്രം കൂടിയാണിത്.

പത്തിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയുമാണ് അണിയറപ്രവർത്തകർ തേടുന്നത്. താൽപര്യമുള്ളവർ ഫോട്ടോയും അവരുടെ പെർഫോമൻസ് വിഡിയോയും vaishakcastinghouse@gmail.com എന്ന ഐഡിയിൽ ഫെബ്രുവരി 15നകം അയയ്ക്കുക.

പൃഥ്വിരാജിന്റെ വ്യത്യസ്ത കഥാപാത്രവുമായെത്തിയ ചിത്രമായിരുന്നു പാവാട.  കൂടാതെ മമ്മൂട്ടി നായകനായ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അച്ചാ ദിന്‍ തുടങ്ങിയ ചിത്രങ്ങളാണ് ജി. മാര്‍ത്താണ്ഡന്‍ മുന്‍പ് സംവിധാനം ചെയ്തത്.