Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിരിപ്പിക്കാൻ കുട്ടനാടൻ മാർപാപ്പ; ടീസർ

kuttanadan-marpappa

കുഞ്ചാക്കോ ബോബനെ നായകനാക്കി ഛായാഗ്രാഹകൻ ശ്രീജിത്ത് വിജയൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കുട്ടനാടൻ മാർപാപ്പയുടെ ടീസർ പുറത്തിറങ്ങി. ചാക്കോച്ചനോടൊപ്പം അജു വർഗീസ് ,രമേശ് പിഷാരടി, ഇന്നസെന്റ് , ധർമജൻ ബോൾഗാട്ടി ,ശാന്തി കൃഷ്ണ തുടങ്ങി വലിയതാരനിര അണിനിരക്കുന്നു. അതിഥി രവിയാണ് നായിക.

മലയാളം മൂവി മേക്കേഴ്സ് ആന്‍ഡ് ഗ്രാന്‍ഡെ ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഷ്, നൗഷാദ് ആലത്തൂര്‍, അജി മേടയില്‍ എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

സംവിധായകന്റേതാണ് തിരക്കഥയും. സംഗീതം : രാഹുല്‍രാജ്. അരവിന്ദ് കൃഷ്ണ ഛായാഗ്രഹണവും സുനില്‍ എസ്. പിള്ള എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.