തെറി ആവേശം ഇരട്ടിയാക്കാൻ മറ്റൊരു വിജയ് ചിത്രം വരുന്നു. ഇളയദളപതി വിജയ്‌യുടെ ആരാധകരായ മൂന്നു യുവാക്കളുടെ കഥ പറയുന്ന പുതിയ തമിഴ് ചിത്രം മൂണ്ട്രു രസികർകളുടെ ട്രെയിലർ പുറത്തിറങ്ങി. ഒട്ടേറെ കടമ്പകൾ മറികടന്ന് ഇളയദളപതി വിജയിന്റെ വീട്ടിൽ ചിത്രീകരിച്ച സിനിമ എന്ന ഖ്യാതിയോടെയാണ് മൂണ്ട്രു രസികർകൾ എത്തുന്നത് .
Moondru Rasigargal - Official Trailer
വിജയ് ആരാധകരായ മൂന്നു ചെറുപ്പക്കാരുടെ ജീവിതത്തിൽ പുതിയ വിജയ് സിനിമ " തെറി''യുടെ റിലീസിനു ഒരാഴ്ച മുമ്പ് ഉണ്ടാകുന്ന ആകസ്മിക സംഭവങ്ങളുടെ കഥയാണ് മൂണ്ട്രു രസികർകൾ പറയുന്നത്. അതു കൊണ്ട് തന്നെയാണ് തെറിയുടെ റിലീസ് ദിവസം തന്നെ ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്.
മലയാളത്തിലെ പ്രമുഖ നിർമ്മാതാവ് ആന്റോ ജോസഫും സി ആർ സലീമും ചേർന്ന് നിർമിക്കുന്ന ഈ സിനിമയുടെ സംവിധായകൻ ഷെബിയാണ്. പ്രേം യാസ്, റോഷന്‍ ബഷീര്‍, ആല്‍വിന്‍ ആന്റണി, റിയാസ് ഖാന്‍, തലൈവാസല്‍ വിജയ്, എന്നിവരാണ് സിനിമയിലെ കഥാപാത്രങ്ങളാകുന്നത്.