സൂപ്പർതാരം സുരേഷ് ഗോപിയുടെ മകന്‍ ഗോകുൽ സുരേഷിന്റെ ചലച്ചിത്ര അരങ്ങേറ്റമായ മുദ്ദുഗൗവ് ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ വിപിന്‍ ദാസ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ അര്‍ത്ഥന വിജയകുമാറാണ് നായിക.
Mudhugauv Official Trailer
രസകരമായ ട്രെയിലറാണ് സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. മലയാളത്തിലെ സൂപ്പർ ഹിറ്റായ സിനിമാ ഡയലോഗുകളും സിനിമാതാരങ്ങളുടെ പേരും മാത്രമാണ് ട്രെയിലറിൽ ഉപയോഗിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയം. സൗബിന്റെയും ഹരീഷിന്റെയും ഗെറ്റപ്പും ചിരിയ്ക്ക് വകയൊരുക്കും.
രാഹുൽ രാജിന്റെ പശ്ചാത്തലസംഗീതമാണ് ട്രെയിലറിന്റെ മാറ്റുകൂട്ടുന്ന മറ്റൊരു ആകർഷണം. സംഗീതവും പശ്ചാത്തലസംഗീതവും നിർവഹിച്ചിരിക്കുന്നത് രാഹുൽ ആണ്.
വിജയ് ബാബുവാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. സൗബിൻ ഷാഹിർ, ബൈജു , കണാരന്‍ ഹരീഷ് തുടങ്ങിയവരും അഭിനയിക്കുന്നു. കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും ഫ്രൈഡേ ഫിലിംസും ചേർന്നാണ് നിർമാണം.