Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആനന്ദം മേക്കിങ് വിഡിയോ കാണാം

vineth-anandam

2134 കിലോ മീറ്റർ, 120 പേജ് സ്ക്രിപ്റ്റ്, 58 ദിവസം ചിത്രീകരണം, ആറു പട്ടണങ്ങൾ. ഇതൊക്കെയാണ് ആനന്ദത്തിന്റെ ചേരുവകൾ. ഇതിനൊക്കെ പുറമെ സിനിമ മാത്രം സ്വപ്നം കണ്ട് നടക്കുന്ന ഒരുകൂട്ടം പുതുമുഖങ്ങളും. മലയാളസിനിമയിൽ ആനന്ദം നിറക്കാൻ ഒരുകൂട്ടം പുതുമുഖങ്ങൾ എത്തുകയാണ് ‘ആനന്ദം’ എന്ന സിനിമയുമായി.

Aanandam : The Countdown | Malayalam Movie I Ganesh Raj | Vineeth Sreenivasan I LJ Films

വിനീത് ശ്രീനിവാസൻ ആദ്യമായി നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഗണേഷ് രാജ് ആണ്. ചിത്രത്തിന്റെ മേക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കി.

24 വയസുള്ള സംവിധായകൻ ഉൾപ്പടെ അഭിയനയിക്കുന്നവരുടെ ശരാശരി പ്രായം 17 മുതൽ 21 വരെയാണെന്നതും കൗതുകം. തട്ടത്തിൻ മറയത്തുമുതൽ ജേക്കബിന്റെ സ്വർഗരാജ്യം വരെ വിനീതിന്റെ സഹസംവിധായകനായിരുന്നു ഗണേഷ്....

വിശാഖ് നായര്‍, അനു ആന്റണി, തോമസ് മാത്യു, അരുണ്‍ കുര്യന്‍, സിദ്ദീ, റോഷന്‍ മാത്യു, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണ് താരങ്ങള്‍. 485 പേരില്‍ നടത്തിയ ഓഡിഷനില്‍ നിന്നാണ് താരങ്ങളെ കണ്ടെത്തിയത്.

ചിത്രം ക്യാമറയില്‍ പകര്‍ത്തുന്നത് അല്‍ഫോന്‍സ് പുത്രന്റെ 'നേരം', 'പ്രേമം' എന്നിവയുടെ ഛായാഗ്രാഹകനായ ആനന്ദ് സി ചന്ദ്രനാണ്. സച്ചിന്‍ വാര്യര്‍ സംഗീതം. ചിത്രം ഒക്ടോബർ 21ന് തിയറ്ററുകളിലെത്തും. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.