Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയിൽ സൈക്കിളിൽ കറങ്ങി മമ്മൂട്ടി

Achadin

കൊച്ചിയിലെ തിരക്കിൽ ഒരു സൈക്കിൾ സവാരി അതും നമ്മുടെ മെഗാതാരം മമ്മൂട്ടി. കഴിഞ്ഞ ദിവസം കൊച്ചിക്കാർ കണ്ട കാഴ്ചയാണിത്. സൈക്കിളിൽ താരത്തെ പ്രതീക്ഷിക്കാത്തതിനാൽ തന്നെ ആദ്യം ആരും മമ്മൂട്ടിയെ ശ്രദ്ധിച്ചില്ല. ഒളിക്യാമറകൾ വച്ചായിരുന്നു ഷൂട്ടിങ് പുരോഗമിച്ചതിനാൽ തന്നെ ആരും മൈൻഡ് ചെയ്തത് പോലുമില്ല. അച്ഛാ ദിൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങായിരുന്നു. എന്നാൽ താരത്തെ തിരിച്ചറിഞ്ഞതോടെ ആരാധകർ തടിച്ചു കൂടി. ബഹളമാകുമെന്ന് കണ്ടപ്പോൾ താരം ഉടൻ തന്നെ കാറിൽ കയറി.

മമ്മൂട്ടിയെ പോലൊരു താരത്തെ പകൽ സമയത്ത് തിരക്കുള്ള സ്ഥലങ്ങളിൽ എത്തിച്ച് ഷൂട്ടിങ്ങ് നടത്തുന്നത് അത്ര എളുപ്പമല്ല. നേരത്തെ ഇമാനുവൽ എന്ന ചിത്രത്തിനായും മമ്മൂട്ടി കൊച്ചിയിലെ തിരക്കിൽ ഇറങ്ങിയിരുന്നു. അന്ന് സ്കൂട്ടർ ആയിരുന്നു വാഹനം. കൊച്ചിയിൽ താമസിക്കുന്ന ഉത്തരേന്ത്യക്കാരനായാണ് മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കുന്നത്. ഇമ്മാനുവെൽ ലാസ്റ്റ് സപ്പർ എന്നീ ചിത്രങ്ങൾക്ക് ശേഷം സിൽ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്സിന് ശേഷം ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

മണിയൻ പിള്ള രാജു, രൺജിപണിക്കർ, അബു സലീം, കുഞ്ചൻ, പി. ബാലചന്ദ്രൻ, സുധീർ കരമന, കിഷോർ, ചാലി പാല, ഷാനി, ജെയ്സ്, ഹരീഷ്, ജയകൃഷ്ണൻ, ഗോകുലൻ, പാഷാണം ഷാജി, ജിഷാദ്, പ്രദീപ് കോട്ടയം, ശശി കോഴിക്കോട്, മോളിച്ചേച്ചി, സേതുലക്ഷ്മി, പോളി, ബിന്ദു, പ്രിയ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.