Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആക്ഷനുമായി ബിജു മുന്നോട്ട് പോകും: നിവിന്‍ പോളി

nivin-action-hero

പ്രേമത്തിന്റെ സ്വപ്നതുല്യമായ വിജയത്തിന് ശേഷം പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന യുവതാരമായി മാറിയിരിക്കുകയാണ് നിവിന്‍ പോളി. അതുകൊണ്ടു തന്നെ ഇനി അടുത്ത പ്രതീക്ഷ നിവിന്‍റെ അടുത്ത ചിത്രമായ ആക്ഷന്‍ ഹീറോ ബിജുവിലാണ്. പ്രേമത്തിന് ശേഷം പുറത്തിറങ്ങുന്ന നിവിന്‍ പോളി ചിത്രം എന്നരീതിയില്‍ മാത്രമല്ല 1983 എന്ന ഹിറ്റ് ചിത്രത്തിന് ശേഷം എബ്രിഡ് ഷൈനുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഇതിനിടെ ആക്ഷന്‍ ഹീറോ ബിജുവിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ചതായി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ചിത്രത്തിന്റ പ്രൊഡക്ഷന്‍ ഹൗസുമായി ചിത്രത്തിന്റെ നിര്‍മാതാവും നായകനുമായ നിവിനിന് ഉണ്ടായ പ്രശ്നങ്ങളാണ് ചിത്രം നിര്‍ത്തിവയ്ക്കാന്‍ കാരണമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ വാര്‍ത്ത കെട്ടിചമ്മച്ചതാണെന്നും ചിത്രീകരണത്തിന് യാതൊരു തടസവും ഉണ്ടായിട്ടില്ലെന്നും അടുത്തവൃത്തങ്ങള്‍ പറയുന്നു. ചിത്രീകരണം സമാധാനപരമാണെന്നും സന്തോഷമായി മുന്നോട്ട് പോകുന്നെന്നും നിവിന്‍ പോളി ഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തു.

action-hero-biju

നിവിന്‍ ആദ്യമായി നിര്‍മിയ്ക്കുന്ന ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.