Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആക്ഷൻ ഹീറോ ബിജു ഫെബ്രുവരി നാലിന്

nivin-biju

നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ ഒരുക്കുന്ന ആക്ഷന്‍ ഹീറോ ബിജു ഫെബ്രുവരി നാലിന് തിയറ്ററുകളിലെത്തും. പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം റിലീസിനെത്തുന്ന നിവിൻ പോളി ചിത്രമെന്ന നിലയ്ക്ക് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.

മാത്രമല്ല 1983 എന്ന ഹിറ്റ് ചിത്രത്തിന് ശേഷം എബ്രിഡ് ഷൈനുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആക്ഷന്‍ ഹീറോ ബിജു. നിവിന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് എത്തുന്നത്.

സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായി എത്തിയ അനു ഇമ്മാനുവലാണ് ചിത്രത്തില്‍ നിവിന്‍റെ നായികയായി എത്തുന്നത്. നിര്‍മാതാവ് തങ്കച്ചന്‍ ഇമ്മാനുവലിന്റെ മകളാണ് അനു.

മുഹമ്മദ് ഷഫീഖും ഷൈനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. ജെറി അമല്‍ദേവാണ് ചിത്രത്തിന് സംഗീതം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.