ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ നവാഗതനായ ജോണ്‍ വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന അടി കപ്യാരേ കൂട്ടമണി എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ധ്യാന്‍ ശ്രീനിവാസനും നമിതാ പ്രമോദും കേന്ദ്രകഥാപാത്രങ്ങളാകുന്നു. ധ്യാന്‍ നായകനാകുന്ന മൂന്നാമത്തെ ചിത്രമാണിത്. നീരജ് മാധവ്, അജു വര്‍ഗീസ് എന്നിവരാണ് മറ്റു താരങ്ങള്‍. ഹാസ്യപശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ പ്രധാനലൊക്കേഷൻ തിരുവനന്തപുരമാണ്.
ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ്ബാബു, സാന്ദ്രതോമസ് എന്നിവർ കാർണിവൽ ഗ്രൂപ്പുമായി ചേർന്ന് നിർമിക്കുന്ന ചിത്രം കൂടിയാണ്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.