Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമൽ നീരദ് ചിത്രത്തിൽ ദുൽക്കർ

dulquer-amal

മമ്മൂട്ടിയുടെ ബിഗ് ബി എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തിയ അമൽ നീരദ് ദുൽക്കർ സല്‍മാനൊപ്പം ഒന്നിക്കുന്നു. ഇയോബിന്റെ പുസ്തകം എന്ന ചിത്രത്തിന് ശേഷം അമൽ ഒരുക്കുന്ന ഈ ചിത്രത്തിന് സംഗീതം ഗോപി സുന്ദറിന്റേതാണ്.

നേരത്തെ അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിലെ കുള്ളന്റെ ഭാര്യ എന്ന ഹൃസ്വചിത്രത്തിനായി അമലും ദുല്‍ഖറും ഒന്നിച്ചിട്ടുണ്ട്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് 2016 ജനുവരി രണ്ടാം വാരത്തോടെ തുടങ്ങാനാണ് പദ്ധതി.

രാജീവ് രവിയുടെയും സമീർ താഹിന്റെയും ചിത്രങ്ങളിലാണ് ദുൽ‌ക്കർ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.