Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആനന്ദം; അടിപൊളി ട്രെയിലർ കാണാം

anandam-trailer

പേരുപോലെ ആനന്ദത്തിൽ നിറഞ്ഞ് ആനന്ദം ട്രെയിലർ. നിവിൻ പോളിയാണ് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ ട്രെയിലർ പങ്കുവച്ചത്. നവാഗതനായ ഗണേഷ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ആനന്ദം എൻജിനിയറിങ് വിദ്യാർഥികളുടെ സൗഹൃമാണ് പ്രമേയമാക്കുന്നത്.

Aanandam Official Trailer | Malayalam Movie | 4K | 2016

നവാഗതരായ താരങ്ങളുടെ അഭിനയപ്രകടനം തന്നെയാണ് ട്രെയിലറിനെ ആകർഷണഘടകം. സച്ചിൻ വാരിയറുടെ സംഗീതവും മാറ്റുകൂട്ടുന്നു.

നടനും തിരക്കഥാകൃത്തും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ ആദ്യമായി നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ആനന്ദത്തിനുണ്ട്. 24 വയസുള്ള സംവിധായകൻ ഉൾപ്പടെ അഭിയനയിക്കുന്നവരുടെ ശരാശരി പ്രായം 17 മുതൽ 21 വരെയാണെന്നതും കൗതുകം. തട്ടത്തിൻ മറയത്തുമുതൽ ജേക്കബിന്റെ സ്വർഗരാജ്യം വരെ വിനീതിന്റെ സഹസംവിധായകനായിരുന്നു ഗണേഷ്.

പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രം ക്യാമറയില്‍ പകര്‍ത്തുന്നത് അല്‍ഫോന്‍സ് പുത്രന്റെ 'നേരം', 'പ്രേമം' എന്നിവയുടെ ഛായാഗ്രാഹകനായ ആനന്ദ് സി ചന്ദ്രനാണ്. സച്ചിന്‍ വാര്യര്‍ സംഗീതം നിര്‍വ്വഹിക്കും. അഭിനവ് സുന്ദര്‍ നായക് എഡിറ്റിംഗും ഡിനൊ ശങ്കര്‍ കലാസംവിധാനവും. എല്‍ജെ ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.  

Your Rating: