Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വിരാജും മിയയും ലക്ഷദ്വീപിലേയ്ക്ക്

anarkali-promo-video

പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സച്ചി സംവിധാനം ചെയ്യുന്ന ചിത്രം അനാര്‍ക്കലിയുടെ മേയ്ക്കിങ് വിഡിയോ പുറത്തിറങ്ങി. സിനിമയുടെ ചിത്രീകരണത്തിനായി ലക്ഷദീപിലേയ്ക്ക് തിരിക്കുന്ന അണിയറപ്രവര്‍ത്തകരുടെ വിശേഷങ്ങളും മറ്റുമാണ് വിഡിയോയില്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.

സിനിമയിലെ അണിയറപ്രവര്‍ത്തകരെല്ലാം തന്നെ ഒരു കപ്പലില്‍ ആണ് ലക്ഷദ്വീപിലേയ്ക്ക് യാത്രതിരിച്ചത്. തിരക്കഥാകൃത്തായ സച്ചി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിയ ആണ് നായികയായി എത്തുന്നത്.

ബോളിവുഡ് നടന്‍ കബീര്‍ ബേദി ചിത്രത്തിലൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ മലയാളത്തിലെ പ്രമുഖരായ അഞ്ച് സംവിധായകരും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നു.

ലക്ഷദീപിലെ കവരത്തി ദ്വീപാണ് ചിത്രത്തിന്‍റെ പ്രധാനലൊക്കേഷന്‍. വിദ്യാസാഗര്‍ ആണ് സംഗീതം. സുജിത്ത് വാസുദേവ് ആണ് ഛായാഗ്രാഹകന്‍.

Anarkali - Promo Video

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.