Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൻഡ്രിയ ഇനി മമ്മൂട്ടിയുടെ നായിക

andrea-mammootty

മോഹൻലാൽ, പൃഥ്വിരാജ്, ഫഹദ് ഫാസിൽ തുടങ്ങിയ താരങ്ങളുടെ നായികയായി എത്തിയ തെന്നിന്ത്യൻ സുന്ദരി ആൻഡ്രിയ വീണ്ടും മലയാളത്തിലേയ്ക്ക്. ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പന്‍ എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായി ആന്‍ഡ്രിയ എത്തുന്നു.

സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. കോട്ടയംകാരന്‍ അച്ചയാന്റെ വേഷത്തിലാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത്. മധുരനാരങ്ങ എന്ന ചിത്രത്തിന് ശേഷം നിഷാദ് കോയ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. കോട്ടയം, പാല, തൊടുപുഴ എന്നിവിടങ്ങളാണ് മറ്റുലൊക്കേഷനുകൾ.

നാട്ടിന്‍പുറത്തെ ഒരു ക്ലബുമായി ബന്ധപ്പെട്ട് കബഡി സ്‌നേഹിയായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഹരിശ്രീ അശോകൻ, അലൻസിയർ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

Your Rating: