Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെക്‌സി ദുര്‍ഗ്ഗയെ പ്രശംസിച്ച് അനുരാഗ് കശ്യപ്

sexy-durga

സനല്‍കുമാര്‍ ശശിധരന്റെ പുതിയ ചിത്രം സെക്‌സി ദുര്‍ഗ്ഗയെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം സിനിമയെ പുകഴ്ത്തി രംഗത്തെത്തിയത്. മികച്ച ത്രില്ലറാണ് ഈ സിനിമയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

Sexy Durga Movie Promo

റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയിൽ ടൈഗര്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമയാണ് സെക്സിദുര്‍ഗ. അവിടെവച്ച് സിനിമ കണ്ടതിന് ശേഷമാണ് അഭിനന്ദനങ്ങളുമായി സംവിധായകന്‍ എത്തിയത്. ഈ മേളയിൽ എത്താൻ കഴിഞ്ഞത് തന്നെ അസാധാരണമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

അനുരാഗിന്റെ പ്രതികരണം ഈ ചിത്രത്തിനും ടീമിനും ലഭിച്ച അവാര്‍ഡാണെന്ന് സനല്‍കുമാര്‍ ശശിധരന്‍ പ്രതികരിച്ചു.

ഒരാള്‍പൊക്കം, ഒഴിവുദിവസത്തെ കളി എന്നീ സിനിമകള്‍ക്ക് ശേഷം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സെക്സി ദുര്‍ഗ്ഗ. ബോളിവുഡ് താരം രാജശ്രീ ദേശ്പാണ്ഡേയാണ് നായിക.