Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുരാഗ കരിക്കിന്‍വെള്ളം മോഷന്‍പോസ്റ്റര്‍

anuraga-karikkin-vellam

ഹോളിവുഡിലും ബോളിവുഡിലുമൊക്കെ കണ്ടുവരുന്ന മോഷന്‍പോസ്റ്റര്‍ മലയാളത്തിലും തരംഗമാകുന്നു. ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്ന അനുരാഗ കരിക്കിൻവെള്ളത്തിന്റെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്തിറങ്ങി.

Anuraga Karikkin Vellom Motion Poster

ഓഗസ്റ്റ് സിനിമയുടെ ബാനറിൽ പൃഥ്വിരാജ്, സന്തോഷ് ശിവൻ, ഷാജി നടേശൻ, ആര്യ എന്നിവർ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അൻവർ റഷീദിന്റെയും മാർട്ടിൻ പ്രക്കാട്ടിന്റെയും സംവിധാനസഹായി ആയിരുന്ന ഖാലിദ് റഹ്മാനാണ്. ആശാ ശരത്, രഞ്ജി പണിക്കർ, സുധീ കോപ്പ,ശ്രീനാഥ് ഭാസി, സൗബിന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

ബിജു മേനോന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രമായ വെള്ളിമൂങ്ങയില്‍ അതിഥിതാരമായി ആസിഫ് അലി എത്തിയിരുന്നു. പകിട എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ച് എത്തിയിട്ടുണ്ട്.

naveen-asif-biju നവീന്‍ ഭാസ്കര്‍, ആസിഫ് അലി, ബിജു മേനോന്‍

നവീൻ ഭാസ്കറാണ് ഈ ചിത്രത്തിന് തിരക്കഥ എഴുതുന്നത്. മാർട്ടിൻ പ്രക്കാട്ട് ചിത്രം എബിസിഡി, ഫഹദ് ഫാസിലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ബോർബോൺ സ്ട്രീറ്റ് എന്നിവയ്ക്കു ശേഷം നവീൻ തിരക്കഥയെഴുതുന്ന ചിത്രമാണിത്. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം. ജിന്‍ഷി ഖാലിദാണ് ഛായാഗ്രാഹകൻ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.