Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപ്പവും വീഞ്ഞും ആദ്യ ടീസര്‍

സണ്ണി വെയ്‌ന്‍ നായകനായി എത്തുന്ന അപ്പവും വീഞ്ഞും ആദ്യ ടീസര്‍ പുറത്തിറങ്ങി. വിശ്വനാഥന്‍ ഒരുക്കുന്ന ഫാമിലി ത്രില്ലറില്‍ പ്രതാപ്‌ പോത്തന്‍, രമ്യാകൃഷ്‌ണന്‍ എന്നിവര്‍ മറ്റു പ്രധാനകഥാപാത്രങ്ങളാകുന്നു. സംഗീതത്തിന് ഏറെ പ്രധാന്യം കൊടുത്ത് ഒരുക്കുന്ന ചിത്രത്തിന് ഔസേപ്പച്ചന്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്.

ഔട്ട് ഓഫ് സിലബസ്, ഡോക്ടര്‍ പേഷ്യന്റ് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത വിശ്വനാഥനാണ് അപ്പവും വീഞ്ഞും ഒരുക്കുന്നത്. വേണു ഗോപാലാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. പ്രതാപ്‌ പോത്തന്റെ മകള്‍ കെയയും ചിത്രത്തിലൊരു ഗാനം ആലപിക്കുന്നുണ്ട്.

ശ്വേതാമേനോന്‍, ഗീതാവിജയന്‍, ബാലു വര്‍ഗീസ്‌, ദേവി അജിത്ത്‌, ലിഷോയ്‌ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്‌. സംവിധായകന്‍ തന്നെ ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നു. എം.ടി.എം. പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ഷൈന്‍ അഗസ്‌റ്റിന്‍, ബെന്നി, ടി.സി. ബാബു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.