Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസ്തമയം വരെ നാളെ എത്തും

സജിന്‍ ബാബു (വലത്)

സിനിമയെ മാത്രം സ്വപ്നം കണ്ടു നടന്ന സജിന്‍ ബാബുവിന്‍റെ ആദ്യ ചിത്രമായ അസ്മയം വരെ ജൂണ്‍ അഞ്ചിന് തിയറ്ററുകളില്‍ എത്തുകയാണ്. ഐഎഫ്എഫ്‌കെയില്‍ ജനപ്രിയചിത്രത്തിനുള്ള രജതചകോരവും ബംഗളൂരു ചലച്ചിത്രമേളയില്‍ മികച്ച ഇന്ത്യന്‍ സിനിമയ്ക്കുള്ള ചിത്രാഭാരതി പുരസ്‌കാരവും നേടിയ അസ്മയം വരെ നിരവധി രാജ്യാന്തരമേളകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

രക്ഷിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി സെമിനാരിയിലെത്തുകയും പിന്നീട് പുറത്തുകടന്ന് സ്വയം കണ്ടെത്താന്‍ ശ്രമിക്കകുയും ചെയ്യുന്ന യുവാവിന്റെ കഥയാണ് അസ്തമയം വരെ. പശ്ചാത്തലസംഗീതം ഉപയോഗിച്ചിട്ടില്ലാത്ത ഈ ചിത്രത്തിൽ കഥാപാത്രങ്ങൾക്ക് പേരുമില്ല.

യാത്രയില്‍ കണ്ടുമുട്ടുന്ന പല കഥാപാത്രങ്ങളും വിദ്യാര്‍ത്ഥിയുടെ ജീവിതത്തില്‍ വഴിത്തിരിവാകുന്നു. കാമ്പസ്ചിത്രങ്ങളിലൂടെയും ഡോക്യുമെന്ററി ഹ്രസ്വചിത്രങ്ങളിലൂടെയും പേരെടുത്ത സംവിധായകന്‍ ആണ് ടി.എ. സജിന്‍ ബാബു.

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമക്കാരനായ സനല്‍ അമനാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രമുഖ ബംഗാളി നടിയും തിയേറ്റര്‍ ആക്ടിവിസ്റ്റുമായ പ്രകൃതി ദത്ത മുഖര്‍ജി, ശില്പ കാവാലം, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ജോസഫ് മാപ്പിളശ്ശേരി, മോഡലായ സ്‌നെഫി ജോണ്‍സ്, നാടകപ്രവര്‍ത്തകന്‍ ശിവന്‍ വടകര എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

സജിന്‍ ബാബുവും ചെറുകഥാകൃത്ത് ജോസ് ജോണും ചേര്‍ന്നാണ് തിരക്കഥ. ദേശീയ അവാര്‍ഡ് നേടിയ 24-കാരന്‍ കാര്‍ത്തിക് മുത്തുകുമാറാണ് ക്യാമറ. ശ്രീകര്‍ പ്രസാദിന്റെ അസിസ്റ്റന്റും മലയാളിയുമായ കാര്‍ത്തിക് ജോഗേഷാണ് എഡിറ്റിങ്. നവാഗതരായ മെര്‍വിന്‍ മാത്യുവും ഷീനൂസും ചേര്‍ന്നാണ് സംഗീതസംവിധാനം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.