Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെഞ്ചുവിരിച്ച് പ്രഭാസ്; ബാഹുബലി 2 ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

bahubali2

ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകരുടെ ആകാംക്ഷകള്‍ക്കു വിരാമമിട്ട് ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജസ് ഫിലിം ഫെസ്റ്റിവലിലാണ് ‘ബാഹുബലി’ സംഘം പോസ്റ്റർ പുറത്തുവിട്ടത്. മസിലും പെരുപ്പിച്ച് നിൽക്കുന്ന പ്രഭാസിന്റെ ചിത്രം തൊട്ടുപുറകെ സംവിധായകന്‍ രാജമൗലി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയും പുറത്തുവിട്ടു. പ്രഭാസിന് പിറന്നാൾ ആശംസകൾ കൂടി നൽകിയാണ് പോസ്റ്റർ പുറത്തുവിട്ടത്. ഒക്ടോബർ 23നാണ് പ്രഭാസിന്റെ പിറന്നാൾ. ചിത്രത്തിന്റെ ഷൂട്ടിങ് കാഴ്ചകളുടെ ഉൾപ്പെടെ വെർച്വൽ റിയാലിറ്റി അനുഭവം സമ്മാനിച്ചുകൊണ്ട് പ്രത്യേകസ്റ്റാളും ഫിലിം ഫെസ്റ്റിവല്‍ വേദിയിലുണ്ട്.

ബാഹുബലി 1നു പ്രേക്ഷകർ ആവേശോജ്ജ്വലമായ സ്വീകരണമാണു നൽകിയത്. മാത്രമല്ല ചിത്രത്തിന്റെ ആദ്യഭാഗം സംവിധായകൻ ആവസാനിപ്പിച്ചതും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയായിരുന്നു. എങ്ങനെയാണ് ബാഹുബലി തന്റെ രാജ്യമായ മഹിഷ്മതി തിരിച്ചുപിടിച്ചത്? കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത്? ചിത്രം കണ്ട ഏവരും ഒരേ സ്വരത്തിൽ ചോദിച്ച ചോദ്യമായിരുന്നു ഇത്. ബാഹുബലി 2 ഇറങ്ങുന്നതോടെ ഇതിനുള്ള ഉത്തരമാകും സംവിധായകൻ നൽകുക. അടുത്തവർഷം ഏപ്രിൽ 28–നാകും ചിത്രം തിയേറ്ററുകളിൽ എത്തുക.  

Your Rating: