Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാസ്കര്‍ ദ റാസ്കല്‍; മേക്കിങ് വിഡിയോ

bhaskartherascalmaking

മമ്മൂട്ടിയുടെ വിഷു ചിത്രം ഭാസ്കര്‍ ദ റാസ്കല്‍ റിലീസിനെത്തുന്നു. 'ക്രോണിക് ബാച്ചിലര്‍' എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഭാസ്കര്‍ ദ റാസ്ക്കല്‍. നയന്‍താരയാണ് ചിത്രത്തില്‍ നായിക. ചിത്രത്തിന്റെ മേയ്ക്കിങ് വിഡിയോ പുറത്തിറങ്ങി.

Bhaskar The Rascal Official Teaser

സിദ്ദിഖ് മുന്‍പ് സംവിധാനം ചെയ്ത 'ബോഡി ഗാര്‍ഡ്' എന്ന ചിത്രത്തിലും നയന്‍താരയായിരുന്നു നായിക. ഇത് മൂന്നാം തവണയാണ് മമ്മൂട്ടിയും നയന്‍താരയും ഒന്നിക്കുന്നത്. നേരത്തെ തസ്കരവീരന്‍, രാപ്പകല്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ഇരുവരും ഒന്നിച്ചിട്ടുണ്ട്.

ദീപക് ദേവ് സംഗീതം പകരുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റോ ജോസഫ് ആണ്. ഹരിശ്രീ അശോകന്‍, ജനാര്‍ദ്ദനന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.