Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോയിങ് ആന്‍ഡ്‌ ബോയിങുമായി സണ്ണി വെയ്നും കൂട്ടരും

sunny

മോഹൻലാൽ–പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബോയിങ് ബോയിങ് മലയാളികള്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ചുരുക്കം ചില കോമഡി ചിത്രങ്ങളിലൊന്നാണ്. രസകരമായ ആ പേരിന് സമാനമായ മറ്റൊരു പേരുമായി ഒരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ബോയിങ് ആന്‍ഡ്‌ ബോയിങ്. പേരിലെ സമാനത പക്ഷെ കഥയിലും മറ്റും ഇല്ലെന്നതാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്നും ലഭ്യമായ വിവരം.

സണ്ണി വെയ്ന്‍, ശ്രീനാഥ് ഭാസി, സഞ്ജു ശിവറാം എന്നിവര്‍ നായകന്മാരാകുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രഗത്ഭരായ മറ്റു ചില അഭിനേതാക്കളും അണി നിരക്കുന്നു. നവാഗതനായ വിന്റേഷ് ചെയ്യുന്ന ചിത്രത്തിന്റെ കഥ അജിൽ അശോകന്റേതാണ്. തിരക്കഥയും , സംഭാഷണവും രചിക്കുന്നത്‌ ഗോഡ്സ് ഓണ്‍ കണ്‍ട്രിയുടെ രചയിതാവായ അരുണ്‍ ഗോപിനാഥാണ്. സംഗീതം ഗോപി സുന്ദര്‍. 3 നായികമാരുള്ള ചിത്രത്തിലെ നായികമാരെ ഇത് വരെ തീരുമാനിച്ചിട്ടില്ല. ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങും. നിർമാണ നിർവഹണം ഷിബു.ജി . സുശീലൻ.