Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിഥുൻ മാനുവൽ ചിത്രത്തിലേക്ക് നായികമാരെ തേടുന്നു

mithun

ആട് ഒരു ഭീകരജീവിയാണ്, ആൻമരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങൾക്ക് ശേഷം മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. നായികമാരെയാണ് വേണ്ടത്. 23നും 28നും ഇടയിൽ പ്രായമുളള രണ്ട് പെൺകുട്ടികളെയാണ് സംവിധായകൻ അന്വേഷിക്കുന്നത്.

താൽപര്യമുള്ളവർ celluloidoptions4u@gmail.com എന്ന മെയിൽ ഐഡിയിൽ ചിത്രങ്ങളും വിവരങ്ങളും അയക്കുക. ഫുൾ ഓൺ സ്റ്റുഡിയോസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമയുടെ മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

2014ലെ ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്‌ ലഭിച്ച ഓം ശാന്തി ഓശാനയുടെ തിരക്കഥാകൃത്താണ് മിഥുന്‍ മാനുവല്‍ തോമസ്‌. ജയസൂര്യയെ നായകനാക്കി ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി. സണ്ണി വെയ്ൻ, ബേബി സാറ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ആൻമരിയ കലിപ്പിലാണ് മിഥുൻ അവസാനമായി സംവിധാനം ചെയ്തത്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.