Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വിക്കൊപ്പം ഇങ്ങക്ക് പന്ത്ളിക്കനോ ? എന്നാ ഇറങ്ങിക്കോളീ

prithviraj

നല്ലോണം പന്ത്ളിച്ചാനും കൊറച്ചൊക്കെ അഭിനയ്ച്ചാനും ഇങ്ങക്ക് കജ്ജോങ്കീ... പതിനേയ്‌നും നുപ്പീനും എടീല് പ്രായള്ള പെരും ഫ്രീക്കമ്മാരും അല്ലാത്തോരും (ചൊറുക്കുള്ളോരാവണോന്നില്ല, ഇണ്ടായാലും അതൊരു കുറ്റല്ല) നല്ല ഒത്ത ചെറ്ക്കമ്മാരെ ഞമ്മളെ സില്‍മേല്ക്ക് വേണ്ടീനു.. കമ്പള്ളോര് ഡിസംബര്‍ 26, 27 (റബീഹുല്‍ അവ്വാല്‍ 16, 15) ദെവസങ്ങളില് സുബൈക്ക് അവനാന്റെ കളി ഡ്രസ്‌ന്റെ കിറ്റും രണ്ട് ഫോട്ടോയ്റ്റ് മലപ്രം കവാത്ത് പറമ്പ്‌ല് (കോട്ടപ്പടി സ്‌റ്റേഡിയം) മന്നോളീം.. ഇന്‍ഷാ അള്ളാ, അവ്ട്ന്ന് കാണാ...

എന്ന്, ടീം ബ്യൂട്ടിഫുള്‍ ഗെയ്മ്‌ന് വേണ്ടി, പൂക്കോയ, സൂപ്പര്‍ ബേക്കറി, തെരട്ടമ്മല്‍, മലപ്രം.

സിനിമയ്ക്ക് വേണ്ടി കാസ്റ്റിങ് കോളുകൾ കണ്ടിട്ടുണ്ടെങ്കിലും പുതുമായൊർന്നൊരു ‘കോളു’മായാണ് ജമേഷും സംഘവും എത്തുന്നത്. പ‍ൃഥ്വിരാജ് നായകനായി എത്തുന്ന ബ്യൂട്ടിഫുൾ ഗെയിം എന്ന സിനിമയ്ക്ക് വേണ്ടിയാണ് സംഭവം. പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫർ ജമേഷ് കോട്ടക്കൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആസിഫ് അലിയാണ്.

The Beautiful Game | Malayalam Movie Teaser | Prithviraj | Manorama Online

തനി മലപ്പുറം നാട്ടുഭാഷയിലാണ് ഓഡീഷനുവേണ്ടി ആളുകളെ ക്ഷണിച്ചിരിക്കുന്നത്. ഡിസംബര്‍ 26, 27 തീയതികളില്‍ മലപ്പുറം കോട്ടപ്പടി ഗ്രൗണ്ടില്‍ ആക്ട് ലാബിന്റെ നേതൃത്വത്തിലാണ് ഒഡീഷന്‍. പതിനേഴിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുവേണ്ടി പ്രത്യേക ശില്‍പശാലയും സംഘടിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ രണ്ട് യൂത്ത് ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളെ കണ്ടെത്താനാണ് ഓഡീഷന്‍ നടത്തുന്നത്. ബന്ധപ്പെടാനുള്ള നമ്പര്‍: 9020697124, 9895644781, 9847586842.

പൃഥ്വിരാജ് നായകനാവുന്ന ചിത്രം മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ആവേശത്തിന്റെ കഥയാണ് പറയുന്നത്. പൃഥ്വിക്കൊപ്പം നിരവധി പഴയകാല ഫുട്‌ബോള്‍ താരങ്ങളും ഏതാനും ആഫ്രിക്കന്‍ ഫുട്‌ബോള്‍ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അടുത്ത വര്‍ഷം മലപ്പുറം അരീക്കോട്ടാണ് ചിത്രീകരണം. നവാഗതനായ അജയ്കുമാറാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.