Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാർ‌ലിയിലെ സസ്പൻസ്; ആ 66-ാം നമ്പര്‍ മുറിയില്‍ ആര് ?

dulquer-charlie

ഓൺലൈനിലും പുറത്തും ദുൽഖർ ചിത്രം ചാർലിയുടെ ട്രെയിലറാണ് സംസാരവിഷയം. യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ട്രെയിലർ ഇതുവരെ കണ്ടിരിക്കുന്നത് മൂന്നുലക്ഷം ആളുകളാണ്. മലയാളസിനിമയിൽ ഒരു ട്രെയിലറിന് ലഭിക്കുന്ന ഏറ്റവും മികച്ച സ്വീകാര്യതയും ചാർലിക്ക് തന്നെ.

Charlie Malayalam Movie Official Trailer HD | Dulquer Salmaan

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം ഒരു മ്യൂസിക്കൽ ലവ് സ്റ്റോറിയാണ്. എന്നിരുന്നാലും ട്രെയിലറിലും കുറച്ച് സസ്പൻസ് നിലനിർത്തിയാണ് അവസാനിപ്പിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി അതിഥിവേഷത്തിലെത്തുന്നുവെന്ന് പലയിടത്തും വാർത്തകൾ വന്നിരുന്നു.

ട്രെയിലറിൽ കാണിക്കുന്ന ആ അറുപത്തിയാറാം മുറിയിൽ ആരായിരിക്കുമെന്നാണ് ഇപ്പോൾ ആരാധകരുടെ സംശയം. ചിലർ അത് മമ്മൂട്ടിയാണെന്ന് പറയുന്പോൾ മമ്മൂട്ടിയല്ല, പൃഥ്വിരാജാണെന്ന് മറ്റുചിലര്‍.

എന്തായാലും ഈ അടുത്തിടെ മറ്റൊരു മലയാളചിത്രത്തിനും ലഭിക്കാത്ത സ്വീകാര്യതയാണ് ഈ ദുൽഖർ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

നിങ്ങൾ പറയൂ: 66-ാം നമ്പര്‍ മുറിയില്‍ ആരായിരിക്കും ?