Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിമുരുകന് ശേഷം ദിലീപ് ചിത്രവുമായി ടോമിച്ചൻ മുളകുപാടം

arun-dileep അരുൺ ഗോപി, ദിലീപ്

നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപ് നായകനാകുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ആണ് നിർമാണം. പുലിമുരുകന് ശേഷം ടോമിച്ചൻ നിർമിക്കുന്ന സിനിമ കൂടിയാണ്. ചിത്രത്തിന്റെ പൂജ കൊച്ചിയിൽ നടന്നു.

തിരക്കഥാകൃത്തുക്കളായ സച്ചി സേതുവിലെ സച്ചി ആണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അനാർക്കലിക്ക് ശേഷം സച്ചി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. ദിലീപ്, സംവിധായകനും നടനുമായ ലാൽ, നടൻ സിദ്ധിഖ്, സംവിധായകൻ അരുൺ ഗോപി എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.

ചെമ്പൻ വിനോദ്, ടോവിനോ തോമസ്, ഭഗത് മാനുൽ, സുരേഷ് കൃഷ്ണ, സുധി കോപ്പ, സാദിഖ്, ബാലാജി, സഞ്ജു ശിവറാം, പ്രശാന്ത്, സംവിധായകൻ മേജർ രവി, ബോബൻ സാമുവേൽ, കണ്ണൻ താമരക്കുളം, അജയ് വാസുദേവ്, സാജൻ മാത്യു,തിരക്കഥ കൃത്ത്‌ വ്യാസൻ എടവനക്കാട്, സേതു,സംഗീത സംവിധായകൻ ബിജിപാൽ, നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, ആൽവിൻ ആന്റണി, മിലൻ ജലീൽ തുടങ്ങിവർ ചടങ്ങിൽ പങ്കെടുത്തു. 

Your Rating: