Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാളയാര്‍ പരമശിവം വരുന്നുണ്ടെന്ന് ദിലീപ്

dileep

ദിലീപിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം റണ്‍വേയുടെ രണ്ടാം ഭാഗം വരുന്നു. വാളയാര്‍ പരമശിവം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കിങ് ലയറിന്റെ വിജയത്തോട് അനുബന്ധിച്ച് ആരാധകർക്ക് നന്ദി അറിയിച്ച് നടത്തിയ ലൈവ് ഫേസ്ബുക്ക് ചാറ്റിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്.

ഉദയ് കൃഷ്ണനും സിബികെ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജോഷി തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീപ്–കാവ്യ മാധവൻ എന്നിവർ ജോഡികളായി എത്തി 2004ൽ പുറത്തിറങ്ങിയ റൺവെ ദിലീപിന്റെ കരിയറിലെ മറ്റൊരു സൂപ്പർഹിറ്റായിരുന്നു. ദിലീപിന് ആക്ഷൻപരിവേഷം ഒരുക്കിയ ചിത്രം കൂടിയായിരുന്നു.

സുന്ദർദാസ് ഒരുക്കുന്ന വെല്‍കം ടു സെന്‍ട്രല്‍ ജയിലിൽ ആണ് ദിലീപ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കുബേരൻ എന്ന ചിത്രത്തിന് ശേഷം ദിലീപും സുന്ദര്‍ദാസും ഒന്നിക്കുന്ന സിനിമയിൽ ഉണ്ണിക്കുട്ടന്‍ എന്ന കഥാപാത്രമായാണ് എത്തുന്നത്.

Your Rating: