Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപ്-മഡോണ ജോഡികളുടെ കിങ് ലയര്‍

madonna-dileep

ഇരുപതുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഹിറ്റ്മേക്കര്‍മാരായ സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണും കൊച്ചിയില്‍ നടന്നു. കിങ് ലയര്‍ എന്ന ചിത്രത്തില്‍ ദീലിപാണ് നായകന്‍

മാന്നാര്‍ മത്തായി സ്പീക്കിങ്ങിനുശേഷം നീണ്ട 20 വര്‍ഷം. സിദ്ദിഖും ലാലും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞവര്‍ഷമാണ് സിനിമാലോകത്തുനിന്നെത്തിയത്. 86ല്‍ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചാണ് സിദ്ദിഖ് ലാല്‍ കുട്ടുെകട്ട് മലയാള സിനിമയില്‍ എത്തുന്നത്.

പിന്നീട് ചിരിവിതറിയ റാംജിറാവ് സ്പീക്കിങ്, ഇന്‍ ഹരിഹര്‍നഗര്‍ ,ഗോ‍ഡ്ഫാദര്‍‌ , വിയറ്റ്നാം കോളനി, കാബൂളിവാല, മാന്നാര്‍ മത്തായി സ്പീക്കിങ് എന്നിങ്ങനെ ആറുചിത്രങ്ങള്‍. പിന്നീട് വേര്‍പിരിഞ്ഞവര്‍ വീണ്ടും കൂടിച്ചേരുകയാണ് കിങ് ലയറിനായി. ദിലീപിന്‍റെ നായികയായി പ്രേമം ഫെയിം മഡോണ സെബാസ്റ്റ്യനും ചിത്രത്തിലുണ്ട്.

ഇനിയും പഴയൊരു കെമിസ്ട്രി വീണ്ടും വര്‍ക്ക് ഔട്ട് ആകുമോയെന്ന പേടി ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കുമുണ്ടായിരുന്നു. ഔസേപ്പച്ചനാണ് ഒരു നിമിത്തം പോലെ ഞങ്ങളെ വീണ്ടും ഒന്നിപ്പിച്ചതെന്ന് ലാല്‍ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.