ബാംഗൂര്‍ ഡേയ്സിനെ കടത്തി വെട്ടുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രവുമായി ലിജോ ജോസ് പല്ലിശേരി എത്തുന്നു. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മലയാളത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു സ്റ്റൈലിഷ് എന്റര്‍ടെയ്നറായിരിക്കും ചിത്രമെന്ന് ടീസറില്‍ നിന്ന് വ്യക്തം.
DOUBLE BARREL TEASER
പൃഥ്വിരാജ്, ആസിഫ് അലി, സണ്ണി വെയ്ന്‍, ഇന്ദ്രജിത്ത്, തമിഴ് നടന്‍ ആര്യ, വിജയ് ബാബു, അനില്‍ മുരളി, ഇഷ ഷര്‍വാണി, സ്വാതി റെഡ്ഢി, ആര്‍ജെ പാര്‍വതി, രചന നാരായണന്‍കുട്ടി, ഷെറിന്‍ വര്‍ഗീസ്, രഞ്ജിനി ഹരിദാസ് തുടങ്ങിയവന്‍ താരനിരയാണു ഡബിള്‍ ബാരലില്‍ അണിനിരക്കുന്നത്.
ആമേനും മോസയിലെകുതിരമീനുകള്‍ക്കും ക്യാമറ ചലിപ്പിച്ച അഭിനന്ദ് രാമാനുജമാണു ഡബിള്‍ ബാരലിന്റെ ഛായാഗ്രാഹകന്‍. പൃഥ്വിരാജിന്റെ ഒാഗസ്റ്റ് സിനിമയും ലിജോ ജോസ് പല്ലിശേരിയും ചേര്‍ന്നാണു ചിത്രം നിര്‍മിക്കുന്നത്. 10 കോടി രൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്.