Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽക്കർ–സത്യൻ അന്തിക്കാട് ചിത്രം; ‘ജോമോന്റെ സുവിശേഷങ്ങള്‍’

dulquer-sathyan-anthikadu

ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ജോമോന്റെ സുവിശേഷങ്ങള്‍’ എന്ന് പേരിട്ടു. ചിത്രീകരണം തൃശൂരിൽ പുരോഗമിക്കുകയാണ്. ഇക്ബാല്‍ കുറ്റിപ്പുറം രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ധനികനായ ഒരു വ്യവസായിയുടെ മകനായാണ് ദുൽക്കർ എത്തുന്നത്. മുകേഷാണ് ദുൽക്കറിന്റെ അച്ഛന്‍വേഷം ചെയ്യുന്നത്. ഇതാദ്യമായാണ് ദുൽക്കര്‍ ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നത്.

ദുൽക്കറിന്റെ സഹോദരനായി വിനു മോഹൻ എത്തുന്നു. ചിത്രത്തിൽ രണ്ടു നായികമാരാണ്. പ്രേമത്തിലൂടെ തിളങ്ങിയ അനുപമ പരമേശ്വരനാണ് ഒരു നായിക. സേതു മണ്ണാര്‍ക്കാട് ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇന്നസെന്റ്,ഇര്‍ഷാദ്,ജേക്കബ് ഗ്രിഗറി,മുത്തുമണി, ഇന്ദു തമ്പി രസ്‌ന എന്നിവരും താരങ്ങളാണ്.

വിദ്യാസാഗറാണ് സംഗീത സംവിധാനം. എസ് കുമാറാണ് ഛായാഗ്രഹണം. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും.