Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടവപ്പാതി ട്രെയിലർ കാണാം

idavapathi

യോദ്ധയിലൂടെ ഉണ്ണിക്കുട്ടനായി എത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന സിദ്ധാര്‍ത്ഥ് ലാമ നായകനായി എത്തുന്ന ഇടവപ്പാതിയുടെ ട്രെയിലർ പുറത്തിറങ്ങി. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മനീഷ കൊയ്‌രാള, ഉത്തര ഉണ്ണി എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Edavapathi Trailer || Siddharth Lama || Manisha Koirala || Utthara Unni

ലെനിന്‍ രാജേന്ദ്രന്‍ നിര്‍മ്മാണം,കഥ, തിരക്കഥ, സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ മെര്‍ക്കാറ, മൂന്നാര്‍, ചിത്രദുര്‍ഗ, കാഠ്മണ്ടു എന്നിവിടങ്ങളാണ്.

റിസര്‍ച്ച് വിദ്യാര്‍ഥിയായ ചെറുപ്പക്കാരി യാമിനി. അവള്‍ പ്രണയിക്കുന്നത് ഒരു ബുദ്ധഭിക്ഷുവിനെയാണ്. യാമിനിയും ബുദ്ധഭിക്ഷുവും പ്രണയത്തിലാകുന്നു. അവളുടെ അമ്മയ്ക്ക് ആ ബന്ധം അത്ര സ്വീകാര്യമായിരുന്നില്ല. അതേ സമയം ഒസേപ്പ് എന്ന റബ്ബര്‍ എസ്റ്റേറ്റ് മുതലാളിയും യാമിനിയില്‍ ആകൃഷ്ടനാകുന്നു.

പണ്ട് എവിടെയോ നടന്ന ഒരു കഥയുടെ ജീവിത നിമിഷങ്ങളുമായി തന്റെ ജീവിതത്തിന് എവിടെയൊക്കെയോ ബന്ധമുണ്ടാകുന്നതായി യാമിനിക്ക് തോന്നുന്നു. അമ്മയുടെയും മകളുടെയും സംഘര്‍ഷങ്ങളും അതിന്റെ പരിസമാപ്തി എന്ന നിലയില്‍ അവരുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളുമാണ് ഇടവപ്പാതിയെ നയിക്കുന്നത്.

Your Rating: