Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈദ് ആഘോഷത്തിനൊരുങ്ങി മലയാളസിനിമ

eid-relase

ഈദ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി മലയാളസിനിമാലോകം. കഴിഞ്ഞ് മൂന്ന് ആഴ്ചയായി ശ്രദ്ധേയമായ റിലീസുകളൊന്നും മലയാളത്തിൽ നിന്ന് ഉണ്ടായിരുന്നില്ല. ഈ പെരുന്നാളിന് മലയാളത്തിൽ നിന്ന് നാല് ചിത്രങ്ങളാണ് റിലീസിനെത്തുന്നത്. മമ്മൂട്ടി നായകനായ കസബ, മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന കരിങ്കുന്നം സിക്സസ്, കുഞ്ചാക്കോ ബോബൻ–ജയസൂര്യ ടീമിന്‍റെ ഷാജഹാനും പരീക്കുട്ടിയും, ആസിഫ്–അലി–ബിജു മേനോൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന അനുരാഗ കരിക്കിൻ വെള്ളം എന്നീ ചിത്രങ്ങളാകും അടുത്ത ആഴ്ച റിലീസിനെത്തുക.

കസബ

KASABA OFFICIAL TEASER | MAMMOOTTY | NITHIN RENJI PANICKER

രണ്‍ജി പണിക്കരുടെ മകന്‍ നിതിന്‍ രണ്‍ജി പണിക്കർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് കസബ. സിഐ രാജന്‍ സക്കറിയ എന്ന ശക്തമായ പൊലീസ് വേഷമാണ് മമ്മൂട്ടിക്ക്. ശരത്കുമാറിന്‍റെ മകള്‍ വരലക്ഷ്മിയാണ് ചിത്രത്തിലെ നായിക.

വരലക്ഷ്മിയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. സമ്പത്ത്, ജഗദീഷ് , സിദ്ദിഖ് എന്നിവരാണ് മറ്റുതാരങ്ങൾ. നിതിന്‍ തന്നെയാണ് കഥയെഴുതിയിരിക്കുന്നതും. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുകളും കൊണ്ട് ഇതിനോടകം തന്നെ കസബ ആരാധകർക്കിടയിൽ തരംഗമായി കഴിഞ്ഞു.

കരിങ്കുന്നം സിക്സസ്

NEW MALAYALAM MOVIE KARINKUNNAM 6S OFFICIAL TRAILER | MANJU WARRIER | ANOOP MENON | FULL HD

മഞ്ജുവാര്യരെ കേന്ദ്ര കഥാപാത്രമാക്കി ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കരിങ്കുന്നം സിക്സസ്. ജയിലിലെ തടവുകാരെ വോളിബോൾ പരിശീലിപ്പിക്കാനെത്തുന്ന വന്ദന എന്ന വോളിബോൾ കോച്ചിന്‍റെ വേഷത്തിലാണ് മഞ്ജു എത്തുന്നത്. മഞ്ജുവിന്‍റെ ഭർത്താവ് അബിയായി അനൂപ് മേനോനും വേഷമിട്ടിട്ടുണ്ട്.

ബാബു ആന്‍റണി, സുരാജ് വെഞ്ഞാറമൂട്, ജേക്കബ് ഗ്രിഗറി, ലെന, മേജര്‍ രവി, മണിയന്‍പിള്ള രാജു, ബൈജു, അനീഷ്, നോബി, പത്മരാജ് രതീഷ്, സുദേവ് നായര്‍, സന്തോഷ് കീഴാറ്റൂര്‍, പ്രദീപ് കോട്ടയം, സുധീര്‍ കരമന, ജഗദീഷ്, മണിക്കുട്ടന്‍ തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അരുണ്‍ ലാല്‍ രാമചന്ദ്രനാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ബാക്ക്വാട്ടര്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ജയലാല്‍ മേനോനും അനില്‍ ബിശ്വാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഷാജഹാനും പരീക്കുട്ടിയും

Shajahanum Pareekuttiyum Official Trailer | Kunchacko Boban | Jayasurya | Amala Paul

കുഞ്ചാക്കോ ബോബൻ, ജയസൂര്യ, അമലപോൾ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന റൊമാന്‍റിക് കോമഡി ചിത്രമാണ് ഷാജഹാനും പരീക്കുട്ടിയും. ചിത്രത്തിന് രസം കൂട്ടാൻ സുരാജും അജു വർഗീസുമുണ്ട്.

അനുരാഗ കരിക്കിൻ വെള്ളം

ANURAGA KARIKKIN VELLAM OFFICIAL TEASER

ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമാണ് അനുരാഗ കരിക്കിൻ വെള്ളം. നവാഗതനായ ഖാലിദ് റഹ്മാനാണ് സംവിധാനം. നവീന്‍ ഭാസ്ക്കറാണ് തിരക്കഥ.ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്,സന്തോഷ് ശിവന്‍,ഷാജി നടേശ്വന്‍,ആര്യ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആശാ ശരത്, സുദീപ് കോപ്പ, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് പിള്ള ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹണം ജിന്‍ഷി ഖാലിന്റേതാണ്.
 

Your Rating: