പൃഥ്വിരാജ്-പാര്‍വതി മേനോന് ജോഡികള്‍ ഒന്നിച്ചെത്തുന്ന എന്നു നിന്റെ മൊയ്തീന് ട്രെയിലര്‍ പ്രേക്ഷകരിലേക്കെത്തി. കാഞ്ചനയുടെയും മൊയ്തീനിന്റെയും അനശ്വരപ്രണയകഥയുടെ ദൃശ്യാവിഷ്കാരമാണ് ആര്.എസ് വിമല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം.
മലബാറില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് കാഞ്ചനമാല മൊയ്തീന് പ്രണയം. മുക്കത്ത് സുല്‍ത്താന്‍ എന്ന് അറിയപ്പെട്ടിരുന്ന വി.പി. ഉണ്ണിമൊയ്തീന്‍ സാഹിബിന്റെ മകന് മൊയ്തീനും രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന മുക്കത്തെ ഹിന്ദു പ്രമാണിയായിരുന്ന കൊറ്റങ്ങല്‍ അച്യുതന്റെ മകള്‍ കാഞ്ചനമാലയുമാണ് ഈ പ്രണയകഥയിലെ നായകനും നായികയും.
Ennu Ninte Moideen - Official Trailer
ഇതേ പ്രണയം ജലം കൊണ്ട് മുറിവേറ്റവള്‍ എന്ന ഡോക്യുമെന്റിലൂടെ വിമല്‍ പ്രേക്ഷകരിലെത്തിച്ചിരുന്നു. അന്ന് തൊട്ടുള്ള ആഗ്രഹമാണ് ഈ കഥ സിനിമയാക്കണമെന്നതും. 1960 കാലഘട്ടത്തിലെ കോഴിക്കോടിനെ വീണ്ടും പുനരവതരിപ്പിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍.
പൃഥ്വിയ്ക്കും പാര്‍വതിയ്ക്കും പുറമെ ബാല . ടൊവീനോ, സായ്കുമാര്, ഇന്ദ്രന്‍സ്, ശശികുമാര്‍, ലെന എന്നിവരും അഭിനയിക്കുന്നു. ജോമോന് ടി ജോണ്‍ ആണ് ഛായാഗ്രഹണം. റഫീക്ക് അഹമ്മദാണ് ഗാനരചന,രമേഷ് നാരായണനും എം ജയചന്ദ്രനും ചേര്‍ന്ന് സംഗീതം ഒരുക്കുന്നു.