Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നും എപ്പോഴും ടീസർ കാണാം

ennum eppozum

മോഹൻലാലും മഞ്ജു വാരിയറും ഒന്നിച്ചെത്തുന്ന സത്യൻ അന്തിക്കാട് ചിത്രം എന്നും എപ്പോഴും ടീസർ പുറത്തിറങ്ങി. 16 വർഷത്തിന് ശേഷം മോഹൻലാലും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ കാത്തിരിക്കുന്നത്.

ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ കരിയറിലെ രണ്ടാം വരവ് നടത്തിയ മഞ്ജുവിന്റെ അടുത്ത ചിത്രം. ഈ വർഷം മോഹൻലാൽ നായകനായി എത്തുന്ന ആദ്യ ചിത്രം. സ്നേഹവീട് പുറത്തിറങ്ങി 4 വർഷങ്ങൾക്ക് ശേഷം സത്യനും മോഹൻലാലും വീണ്ടുമൊന്നിക്കുന്ന ചിത്രം. അങ്ങനെ ഒരുപാട് പ്രത്യേകതകളുമായാണ് ‘എന്നും എപ്പോഴും എത്തുന്നത്.

ചിത്രത്തിൽ ഒരു പത്രപ്രവർത്തകന്റെ വേഷത്തിലാണ് മോഹൻലാൽ അഭിനയിക്കുന്നത്. അഭിഭാഷകയായി മഞ്ജു വാര്യർ എത്തുന്നു. ഇന്നസെന്റ് , റീനു മാത്യൂസ്, ഗ്രിഗറി എന്നിവരാണ് മറ്റു പ്രധാനതാരങ്ങൾ. രഞ്ജൻ പ്രമോദ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.