Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരേഷ് ഗോപിയെ അനുകരിച്ച് മകൻ ഗോകുൽ

gokul-suresh

സൂപ്പർതാരം സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് നായകനായി എത്തുന്ന ചിത്രം മുദ്ദുഗൗവിന്റെ ട്രെയിലർ തരംഗമാകുന്നു. ഗോകുലിന്റെ അഭിനയപ്രകടനം തന്നെയാണ് ട്രെയിലറിന്റെ പ്രധാനആകർഷണം. ട്രെയിലറിൽ ഗോകുൽ തന്നെ സുരേഷ് ഗോപിയെ അനുകരിക്കുന്ന രംഗമുണ്ട്.

Mudhugauv Official Trailer | Latest Malayalam Movies Trailers 2016

മലയാളത്തിലെ സൂപ്പർ ഹിറ്റായ സിനിമാ ഡയലോഗുകളും സിനിമാതാരങ്ങളുടെ പേരും മാത്രമാണ് ട്രെയിലറിൽ ഉപയോഗിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയം. നവാഗതനായ വിപിന്‍ ദാസ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ അര്‍ത്ഥന വിജയകുമാറാണ് നായിക.

വിജയ് ബാബുവാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. സൗബിൻ ഷാഹിർ, ബൈജു , കണാരന്‍ ഹരീഷ് തുടങ്ങിയവരും അഭിനയിക്കുന്നു. രാഹുൽ രാജ് ആണ് സംഗീതം. കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും ഫ്രൈഡേ ഫിലിംസും ചേർന്നാണ് നിർമാണം.

Your Rating: