Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവിടെയുടെ ട്രെയ്‌ലര്‍ ഇറങ്ങി

Ivide

പൃഥ്വിരാജും നിവിന്‍ പോളിയും ഒന്നിക്കുന്ന ശ്യാമ പ്രസാദ് സംവിധാനം ചെയ്യുന്ന ചലച്ചിത്രം ഇവിടെയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുനത് അജയ് വേണുഗോപാലാണ്. ഭാവന നായികയാകുന്ന ചിത്രം പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത് യുഎസിലാണ്. അന്തര്‍ദേശീയ നിലവാരത്തില്‍ ഒരുക്കുന്ന ഈ ക്രൈം ത്രില്ലറില്‍ അഭിനേതാക്കളും മറ്റു അണിയറപ്രവര്‍ത്തകരല്ലൊം വിദേശത്തുനിന്നുള്ളവരാണ്.

IVIDE Official Trailer

അമേരിക്കയിലെ പട്ടണപ്രദേശങ്ങള്‍ പശ്ചാത്തലമാക്കിയൊരുക്കുന്ന ചിത്രം സീരിയല്‍ കില്ലിങിന്റെ കഥയാണ് പറയുന്നത്. അമേരിക്കയിലെ ഐടി മേഖലയിലുള്ള ടെക്കികളുടെ കൊലപാതകമാണ് പ്രമേയം. ഇതിന്റെ ചുരുളഴിക്കാന്‍ ഇന്ത്യന്‍ വംശജനും അറ്റ്ലാന്റ പൊലീസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനുമായി പൃഥ്വിരാജ് എത്തുന്നു. അജു വര്‍ഗീസ്, വൈ.ജി.മഹേന്ദ്ര എന്നിവര്‍ക്കൊപ്പം അമേരിക്കയില്‍ നിന്നുള്ള താരങ്ങളും ഇവിടെയില്‍ അണിനിരക്കും. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് എറിക് ഡിക്സന്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.