Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെന്റലിസ്റ്റ് ആയി ജയസൂര്യ

ranjith-jayan

പുണ്യാളൻ അഗർബത്തീസ്, സുധി വാത്മീകം എന്നീ ഹിറ്റുചിത്രങ്ങൾക്ക് ശേഷം ജയസൂര്യയും രഞ്ജിത്ത് ശങ്കറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പ്രേതം. ജയസൂര്യയുടെ മൊട്ട ഗെറ്റപ്പിൽ ഇതിനോടകം വാർത്തകളിൽ ഇടംനേടിയ സിനിമയുടെ ഒരുപ്രധാന രഹസ്യം സംവിധായകൻ വെളിപ്പെടുത്തിയിരിക്കുന്നു.

മെന്റലിസ്റ്റ് ആയാണ് ജയസൂര്യ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മനുഷ്യന്റെ ചിന്തകളേയും പെരുമാറ്റങ്ങളേയും 'മാനിപുലേറ്റ്' ചെയ്യാന്‍ കഴിയുന്ന ആളാണ് മെന്റലിസ്റ്റ് എന്ന് ഒറ്റ വാചകത്തില്‍ പറയാം. കലയും ശാസ്ത്രവും ഒരു പോലെ ഇഴുകി ചേര്‍ന്ന ഒന്നാണ് മെന്റലിസം. ഡോണ്‍ ബോസ്‌കോ എന്നാണ് ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

മലയാള സിനിമയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള ഹൊറര്‍ ചിത്രങ്ങളിലും നിന്നും ഏറെ വ്യത്യസ്തമാണ് പ്രേതമെന്ന് അണിയറപ്രവർത്തകർ പറയുന്നു. ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ്പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ച് കഴിഞ്ഞു.

ഒരുമിച്ച് പഠിച്ച 3 യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ചിരിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന ചിത്രം പക്ഷേ ഒടുവിൽ ആളുകൾക്ക് ആശ്വാസം പകർന്നു കൊടുക്കുന്ന ഒന്നാവുമെന്നും സംവിധായകൻ പറയുന്നു.

ജോജു ജോര്‍ജ്, ഗോവിന്ദ് പത്മസൂര്യ, അജു വർഗീസ്, ഷറഫുദീൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഗസ്റ്റ് 12ന് ചിത്രം തിയറ്ററുകളിലെത്തും.
 

Your Rating: