Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോ ആൻഡ് ദ് ബോയി ട്രെയിലർ എത്തി

jo-and-boy-trailer

ഫിലിപ്സ് ആൻഡ് ദ് മങ്കിപെന്നിന്റെ വിജയത്തിനു ശേഷം അതേ ടീം ഒരുക്കുന്ന ജോ ആൻഡ് ദ് ബോയിയുടെ ട്രെയിലർ എത്തി. മഞ്ജു വാര്യരും സനൂപും പ്രധാന താരങ്ങളായി ഇൗ ക്രിസ്മസിനു എത്തുന്ന ചിത്രത്തിന്റെ രഹസ്യസ്വഭാവം പ്രേക്ഷകരിൽ‌ ആകാംക്ഷ ഉണർത്തുന്നതാണ്.

അതീവ രഹസ്യ സ്വഭാവത്തോടെ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. മങ്കി പെൻ ചെയ്യുന്ന സമയത്താണ് ഇൗ കഥയും മനസ്സിൽ വരുന്നത്. മൂന്നു വർഷം കൊണ്ടാണ് മങ്കി പെൻ ഉണ്ടായത്. ആ സമയത്ത് സനൂപ് എന്നൊരു കുട്ടിയേ മനസിൽ ഇല്ല. പെട്ടെന്നാണ് സനൂപ് റയാൻ ഫിലിപ് ആയി എത്തുന്നത്. അതായത് ക്രിയേറ്ററും കാരകട്റും തമ്മിലുള്ള ഒരു ബന്ധം അതാണ് ഈ ചിത്രത്തിലും. ഫിലിപ്സ് ആൻഡ് മങ്കിപെന്നിലെ റയാന്റെ അഭിനയ പ്രകടനം തന്നെയാണ് ഇതിലും സനൂപിനെ കൊണ്ടെത്തിച്ചത്. കഥ എഴുതിയപ്പോഴും ബോയി ആയി മനസിൽ സനൂപിനെ അല്ലാതെ മറ്റാരെയും കാണാനും കഴിഞ്ഞില്ല. സംവിധായകനായ റോജിൻ തോമസ് പറയുന്നു.

Jo And The Boy Trailer

ജോ ആയി എത്തുന്നത് മഞ്ജു വാര്യർ ആണ്. ജോയും ബോയിയും തമ്മിലുള്ള ബന്ധമാണ് ചിത്രം പറയുന്നത്. അവർ രണ്ടുപേരും അപരിചിതരാണ്. രണ്ടു വ്യക്തികൾ. രണ്ടു പേരും വ്യത്യസ്തമായ കാഴ്ചപ്പാടുള്ളവർ. ഇവർ രണ്ടു പേരും കൂടി ഒന്നിക്കുന്നതാണ് ജോ ആൻഡ് ദ് ബോയ്.

രാഹുൽ സുബ്രഹ്മണ്യനാണ് സംഗീതം. പാട്ടുകൾ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. ഛായാഗ്രഹണം നീൽ. ഗുഡ് വിൽ എന്റർടെയ്‍ൻമെന്റിന്റെ ബാനറിൽ ആലിസ് ജോർജ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രം ഡിസംബർ 24ന് തിയറ്ററുകളിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.