Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു മുത്തശ്ശി ഗദയുമായി ജൂഡ് ആന്റണി

oru-muthashi-gadha

ഓം ശാന്തി ഓശന എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകൻ ജൂഡ് ആന്റണി പുതിയ ചിത്രവുമായി എത്തുന്നു. ഒരു മുത്തശ്ശി ഗദ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക്‌ പോസ്‌റ്റര്‍ പുറത്തുവന്നു.

ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത് മുത്തശ്ശിമാരും മുത്തശ്ശന്മാരുമാണ്. ഇതുവരെ ഒരു സിനിമ പോലും ചെയ്യാത്ത അഭിനയംഗത്ത് യാതൊരു മുന്‍പരിചയവുമില്ലാത്തവരാണ് മുത്തശിമാരാകുന്നത്.

Jude Anthany Joseph in I Me Myself - PT 1/3

രണ്ട്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഞങ്ങള്‍ ഒരു കുഞ്ഞു സിനിമയുമായി വന്നുവെന്നും അതിനെ കൈനീട്ടി സ്വീകരിച്ചവര്‍ക്കു മുമ്പില്‍ അടുത്ത സിനിമയുടെ പേര്‌ പങ്കുവയ്‌ക്കുകയാണെന്നും ജൂഡ് പറഞ്ഞു. നസ്രിയയും നിവിന്‍പോളിയും പ്രധാനവേഷത്തിലെത്തിയ ഓം ശാന്തി ഓശാന വന്‍ വിജയമായിരുന്നു. ചിത്രത്തിലെ അഭിനയത്തിന്‌ നസ്രിയയ്‌ക്ക് മികച്ച നടിക്കുള്ള സംസ്‌ഥാന അവാര്‍ഡും ലഭിച്ചിരുന്നു.ഓം ശാന്തി ഓശാനയിലെ മിക്ക താരങ്ങളും ഈ ചിത്രത്തിലും ഉണ്ടാകും.

jude-anthony

പുതിയ ചിത്രത്തിൽ വിനീത് ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, ലാല്‍ ജോസ്, രണ്‍ജി പണിക്കര്‍ എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണം. ഷാന്‍ റഹ്മാന്‍ സംഗീതം. ലിജോ പോള്‍ എഡിറ്റിംഗും സമീറാ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയാണ് നിർമാണം.

കൊച്ചിയിൽ തന്നെയാകും ചിത്രീകരണം. ഒരു മാസം കൊണ്ടു സിനിമ പൂർത്തിയാക്കാനാണ് അണിയറ പ്രവർത്തകരുടെ ആലോചന.