Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുത്തശ്ശി ഗദയുമായി ജൂഡ് സെപ്റ്റംബർ 15ന് എത്തും

oru-muthashi-gadha

ഓം ശാന്തി ഓശാന എന്ന സൂപ്പർ ചിത്രത്തിന് ശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ഒരു മുത്തശ്ശി ഗദ ഓണം റിലീസായി തിയറ്ററുകളിലെത്തും. സെപ്റ്റംബർ 15നാണ് ചിത്രം റിലീസിനെത്തുക.

ഫ്ലൈറ്റുകള്‍ ഒരുപാട് പൊങ്ങുന്ന റൺവേയിൽ ഓട്ടോറിക്ഷയുമായാണ് ജൂഡിന്റെ വരവ്. അന്യഭാഷാ ചിത്രങ്ങളോടും മലയാളത്തിലെ സൂപ്പർതാര ചിത്രങ്ങളോടുമാകും മുത്തശ്ശിയുടെ മത്സരം.

ഒരു വൃദ്ധസദനത്തെ ചുറ്റിപ്പറ്റിയുള്ള ചിത്രത്തിന്റെ പ്രധാന കഥാപാത്രങ്ങൾ രണ്ടു മുത്തശ്ശിമാരാണ്. ഓം ശാന്തി ഓശാനയിലെ മിക്ക താരങ്ങളും ഈ ചിത്രത്തിലും ഉണ്ടാകും. വിനീത് ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, ലാല്‍ ജോസ്, രണ്‍ജി പണിക്കര്‍ എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണം. ഷാന്‍ റഹ്മാന്‍ സംഗീതം. ലിജോ പോള്‍ എഡിറ്റിംഗും സമീറാ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയാണ് നിർമാണം.

നസ്രിയയും നിവിന്‍പോളിയും പ്രധാനവേഷത്തിലെത്തിയ ഓം ശാന്തി ഓശാന വന്‍ വിജയമായിരുന്നു. ചിത്രത്തിലെ അഭിനയത്തിന്‌ നസ്രിയയ്‌ക്ക് മികച്ച നടിക്കുള്ള സംസ്‌ഥാന അവാര്‍ഡും ലഭിച്ചിരുന്നു. സംവിധാനത്തിന് പുറമെ അഭിനയിത്തിലും ജൂഡ് തിളങ്ങിയിരുന്നു. പ്രേമം, ആക്​ഷൻ ഹീറോ ബിജു, തോപ്പിൽ ജോപ്പൻ എന്നീ ചിത്രങ്ങളിൽ ജൂഡ് അഭിനയിച്ചിട്ടുണ്ട്. 

Your Rating: