Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാ വിയൻ ചിത്രീകരണം ആരംഭിച്ചു

kaa-viyaan-1

2എം സിനിമാസിന്റെ ബാനറിൽ മലയാളിയായ കെ.വി ശബരീഷ്‌ തമിഴിലും,തെലുങ്കിലുമായി നിർമ്മിക്കുന്ന "കാ വിയൻ " അമേരിക്കയിലെ ലാസ്‌ വെഗാസിൽ ചിത്രീകരണം ആരംഭിച്ചു. തമിഴ്താരം ശ്യാം ആണ് നായകൻ.മനം കൊത്തി പാര്‍വെ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ആത്മീയയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

kaa-viyaan

പൂർണ്ണമായും അമേരിക്കയിൽ നിർമിക്കുന്ന ചിത്രമാണിത്‌. നവാഗതനായ പാർത്ഥസാരഥിയാണു രചനയും സംവിധാനവും. ഹോളിവുഡ് താരം ജസ്റ്റിൻ അലക്സ്‌ പ്രതിനായകവേഷം ചെയ്യുന്നു.

kaa-viyaan-2

എൻ എസ്‌ രാജേഷ്കുമാർ ക്യാമറയും,ശ്യാം മോഹൻ സംഗീതവും,സ്റ്റണ്ട്‌ ശിവ സംഘട്ടനസംവിധാനവും നിർവ്വഹിക്കുന്നു. റോഡ് മൂവി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമായിരിക്കും കാവിയൻ. 

Your Rating: