Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കലി’യോടെ ദുൽക്കർ; ട്രെയിലർ കാണാം

kali-trailer

ദുൽക്കർ സൽമാൻ–സായി പല്ലവി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സമീർ താഹിർ ഒരുക്കുന്ന ‘കലി’യുടെ ട്രെയിലർ പുറത്തിറങ്ങി. ആക്ഷനും പ്രണയത്തിനും തുല്യപ്രധാന്യം കൊടുത്ത് ഒരുക്കുന്ന ചിത്രത്തിൽ ഭാര്യയും ഭർത്താവുമായാണ് ദുൽഖറും സായിയും എത്തുന്നത്.

KALI Malayalam Movie Official Trailer

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്നീ ചിത്രത്തിന് ശേഷം സമീറും ദുൽഖറും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ്. ചെമ്പന്‍ വിനോദ് ജോസ് സൗബിന്‍ ഷാഹിര്‍, വിനായകന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ഒരു ന്യൂജനറേഷന്‍ ബാങ്കിന്റെ കസ്റ്റമര്‍ റിലേഷന്‍ ഓഫീസറാണ് സിദ്ധാര്‍ത്ഥ്. ഇയാളുടെ ജീവിതത്തിലെ അഞ്ച് മുതല്‍ 28 വയസ്സ് വരെയുള്ള കാലയളവാണ് സിനിമയുടെ പ്രമേയം. ഗിരീഷ് ഗംഗാധരനാണ് ക്യാമറ. രാജേഷ് ഗോപിനാഥാണ് തിരക്കഥയും സംഭാഷണവും. ആഷിക് ഉസ്മാന്‍, സമീര്‍ താഹിര്‍,ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്ന് ഹാന്‍ഡ് മെയ്ഡ് ഫിലിംസിന്റെ ബാനറില്‍ ചിത്രം നിർമിക്കുന്നു. ചിത്രം മാർച്ച് 26ന് പുറത്തിറങ്ങും.