Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കലി’ പിടിച്ച് ദുൽക്കറും സായിയും

kali-first-look

ദുൽക്കർ സൽമാൻ–സായി പല്ലവി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സമീർ താഹിർ ഒരുക്കുന്ന പുതിയ ചിത്രത്തിന് ‘കലി’യുടെ പോസ്റ്റർ പുറത്തിറങ്ങി. ആക്ഷനും പ്രണയത്തിനും തുല്യപ്രധാന്യം കൊടുത്ത് ഒരുക്കുന്ന ചിത്രത്തിൽ ഭാര്യയും ഭർത്താവുമായാണ് ദുൽഖറും സായിയും എത്തുന്നത്.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്നീ ചിത്രത്തിന് ശേഷം സമീറും ദുൽഖറും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ്. ചെമ്പന്‍ വിനോദ് ജോസ് സൗബിന്‍ ഷാഹിര്‍, വിനായകന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഒരു ന്യൂജനറേഷന്‍ ബാങ്കിന്റെ കസ്റ്റമര്‍ റിലേഷന്‍ ഓഫീസറാണ് സിദ്ധാര്‍ത്ഥ്. ഇയാളുടെ ജീവിതത്തിലെ അഞ്ച് മുതല്‍ 28 വയസ്സ് വരെയുള്ള കാലയളവാണ് സിനിമയുടെ പ്രമേയം. ഗിരീഷ് ഗംഗാധരനാണ് ക്യാമറ. രാജേഷ് ഗോപിനാഥാണ് തിരക്കഥയും സംഭാഷണവും.

ആഷിക് ഉസ്മാന്‍, സമീര്‍ താഹിര്‍,ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്ന് ഹാന്‍ഡ് മെയ്ഡ് ഫിലിംസിന്റെ ബാനറില്‍ ചിത്രം നിർമിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.