Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽക്കർ ചിത്രം കമ്മട്ടിപ്പാടം റിലീസ് തിയതി

kammattipadam

ദുൽക്കർ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം കമ്മട്ടിപ്പാടത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മെയ് 20ന് ചിത്രം തിയറ്ററുകളിലെത്തും. ഒരു രാജീവ് രവി ചിത്രത്തിലഭിനയിക്കുന്ന എന്നത് വലിയൊരു ആഗ്രഹമായിരുന്നെന്നും ചിത്രത്തിലെ എല്ലാ അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്നും ദുൽക്കർ പറയുന്നു.

കേരളത്തിന്റെ വന്‍ നഗരമെന്ന നിലയിലേക്ക് വളരുന്നതിന് മുന്‍പുള്ള കൊച്ചിയുടെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ പി.ബാലചന്ദ്രന്റേതാണ്. മുംബൈയില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്ന കൃഷ്ണന്‍ എന്ന നാല്‍പത്തിമൂന്നുകാരന്റെ ഓര്‍മ്മകളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

വിനായകന്‍,വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍,പി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ, അനില്‍ നെടുമങ്ങാട് എന്നിവരും ചിത്രത്തിലുണ്ട്. മധു നീലകണ്ഠന്‍ ഛായാഗ്രഹണവും ബി അജിത്കുമാര്‍ എഡിറ്റിങും നിര്‍വഹിക്കുന്നു. രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫേസ് വണ്‍, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് വിതരണം.  

Your Rating: