Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനൽ ട്രെയിലർ എത്തി

kanal-movie-trailer

മോഹന്‍ലാല്‍ നായകനായി എത്തുന്ന കനല്‍ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ശിക്കാർ എന്ന ആക്ഷൻ ത്രില്ലറിന് ശേഷം സംവിധായകൻ എം. പത്മകുമാറും മോഹൻലാലും തിരക്കഥാകൃത്ത് സുരേഷ് ബാബുവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇത്‍. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാൽ പത്മകുമാര്‍ ചിത്രത്തിൽ അഭിനയിക്കുന്നത്.

ചിത്രത്തിൽ അനൂപ് മേനോനും ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രശസ്തനടന്‍ അതുല്‍ കുല്‍ക്കര്‍ണിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്.

Kanal Trailer

പ്രതികാരം നിറഞ്ഞ മനസുമായി രണ്ട് വ്യത്യസ്ത ജീവിതരീതിയിൽ നിന്നും വരുന്ന രണ്ടു പേര്‍ കണ്ടുമുട്ടുന്നതാണ് കനലിന്റെ ഇതിവൃത്തം. ' എല്ലാ അവസാനങ്ങൾക്കും പഴയ ഒരു തുടക്കമുണ്ട്' എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. പ്രതാപ് പോത്തന്‍ , ശീലു അബ്രഹാം , ഹണി റോസ് എന്നിവരും ചിത്രത്തിലെ താരങ്ങളാണ്.