Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെക്കോർഡുകൾ സൃഷ്ടിച്ച് കസബ ടീസർ

kasaba-record

മമ്മൂട്ടിയുടെ കസബ ടീസറിന് റെക്കോർഡ്. മലയാളസിനിമയിൽ ഏറ്റവും വേഗത്തിൽ അഞ്ച് ലക്ഷം ആരാധകർ കാണുന്ന ആദ്യ ടീസർ എന്ന റെക്കോർഡ് ആണ് കസബ സ്വന്തമാക്കിയത്. മോഹൻലാൽ നായകനാകുന്ന പുലിമുരുകൻ സിനിമയുടെ ടീസർ റെക്കോർഡ് ആണ് കസബ തകർത്തത്.

24 മണിക്കൂറുകൾക്കുള്ളിൽ അഞ്ച് ലക്ഷത്തി പതിനായിരം ആളുകളാണ് കസബ ടീസർ കണ്ടത്. പുലിമുരുകൻ ടീസർ കണ്ടത് നാല് ലക്ഷത്തിമുപ്പതിനായിരം ആളുകളാണ്. ഈ തരംഗം നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരാഴ്ചക്കുള്ളിൽ തന്നെ കസബ ടീസർ പത്ത് ലക്ഷം മറികടക്കുമെന്ന പ്രതീക്ഷയിലാണ് മമ്മൂട്ടി ആരാധകർ.

KASABA OFFICIAL TEASER | MAMMOOTTY | NITHIN RENJI PANICKER

സിഐ രാജന്‍ സക്കറിയയെ പരിചയപ്പെടുത്തുന്നതാണ് 28 സെക്കന്റ് ദൈര്‍ഘ്യമുള്ള ഇൻട്രൊ ടീസർ. മമ്മൂട്ടിയുടെ സ്റ്റൈലും കിടിലൻ പശ്ചാത്തലസംഗീതവുമാണ് ടീസറിന്റെ മറ്റൊരു ആകർഷണം.കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ ഒരു നാട്ടിൽ കേസ് അന്വേഷിക്കാന്‍ എത്തുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജന്‍ സക്കറിയ നേരിടുന്ന വെല്ലുവിളികളാണ് ചിത്രത്തിന്റെ പ്രമേയം.

നടനും സംവിധായകനുമായ രഞ്ജി പണിക്കരുടെ മകന്‍ നിതിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ് നടന്‍ ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. സമ്പത്ത്, ജഗദീഷ് , അബു സലിം എന്നിവരാണ് മറ്റുതാരങ്ങൾ.
 

Your Rating: